തനിക്ക് നിവേദനം നല്‍കാനെത്തിയ ഒരു പ്രായമായ മനുഷ്യനെ മടക്കി അയക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വീഡിയോ ആണിപ്പോൾ സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ചര്‍ച്ചയാവുന്നത്. തൃശ്ശൂര്‍ ജില്ലയിലെ പുള്ള്, ചെമ്മാപ്പിള്ളി മേഖലയില്‍ നടന്ന ‘കലുങ്ക് സൗഹാര്‍ദ വികസന സംവാദ’ത്തിലാണ് ഈ സംഭവം നടന്നത്. അവിടെ സംവാദം നടന്നു കൊണ്ടിരിക്കുമ്പോളാണ് ഒരു വയോധികന് നിവേദനവുമായി അവിടേക്ക് എത്തിയത്. […]