പ്രതിഷേധങ്ങള്‍ക്കിടെ മൂന്നുപേരുടെ EMI തുക തിരികെനല്‍കി ഗ്രാമീണ്‍ ബാങ്ക്; കബളിപ്പിക്കലെന്ന് സംഘടനകള്‍
മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ സർവതും നഷ്ടപ്പെട്ടവർക്ക് നല്കിയ ആശ്വാസധനത്തില്‍നിന്ന് വായ്പയുടെ തിരിച്ചടവ് പിടിച്ച നടപടി തിരുത്തുമെന്ന് കേരള ഗ്രാമീണ്‍ബാങ്ക്. ഇഎംഐ തുക ഈടാക്കിയ മൂന്ന് പേരുടെ അക്കൗണ്ടിലേക്ക് പണം തിരികെ അയച്ചിട്ടുണ്ടെന്ന് ബാങ്ക് അറിയിച്ചു. ബാങ്കിന്റ നടപടിക്കെതിരേ യുവജന സംഘടനകളുടെ പ്രതിഷേധത്തിനിടെയാണ് നടപടി. ബാങ്കിൻറെ കല്പറ്റ റീജിയണല്‍ ഓഫീസ് യുവജന രാഷ്ട്രീയ സംഘടനകള്‍ ഉപരോധിച്ചിരുന്നു. അതിനിടെ, ദുരിതബാധിതപ്രദേശങ്ങളിലെ […]