ഉരുള്‍പ്പൊട്ടലില്‍ കാണാതായവർക്കുള്ള തിരച്ചില്‍ ഇന്ന് ഊർജിതമാക്കും. ചാലിയാർ പുഴയുടെ 40 കിലോമീറ്ററിലെ എട്ടു പോലീസ് സ്റ്റേഷൻ അതിർത്തികളില്‍ ഇന്ന് പരിശോധന നടത്തുമെന്ന് മന്ത്രിതല ഉപസമിതി അറിയിച്ചു. പോലീസും സന്നദ്ധ പ്രവർത്തകരും ചേർന്നാകും ചാലിയാറിന്റെ തീരങ്ങളില്‍ തിരച്ചില്‍ നടത്തുക. കോസ്റ്റ് ഗാർഡ്,ഫോറസ്റ്റ്, നേവി ടീമും ഇവിടെ തിരച്ചില്‍ നടത്തും. മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ ഇന്നുമുതല്‍ ആറു സോണുകളായി […]