പ്രതികളെ പിടികൂടിയത് അന്വേഷണ മികവ്; കേരള പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ കണ്ടെത്തിയ പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചുരുങ്ങിയ ദിവസംകൊണ്ട് പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചു. പൊലീസിന്റെ അന്വേഷണ മികവാണ് ഇത് തെളിയിക്കുന്നത്. പണം ആവശ്യപ്പെട്ട് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവം നമ്മുടെ നാട്ടിലും ഉണ്ടായിരിക്കുന്നു. ചില സാഹചര്യങ്ങളില്‍ പെട്ടെന്ന് തന്നെ പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചെന്ന് വരില്ല. […]







