ഭര്തൃപീഡനത്തെത്തുടര്ന്ന് കൊല്ലം ചടയമംഗലത്ത് ജീവനൊടുക്കിയ അഭിഭാഷക ഐശ്വര്യ ഉണ്ണിത്താന്റെ ഡയറിക്കുറിപ്പുകള് പൊലീസ് കണ്ടെടുത്തു . ഭര്ത്താവായ അഡ്വക്കേറ്റ് കണ്ണന് നായര് മാനസികമായി ദ്രോഹിച്ചിരുന്നുവെന്ന് ഡയറിക്കുറിപ്പില് ഐശ്വര്യ പറയുന്നു. കഴിഞ്ഞദിവസമാണ് ചടയമംഗലം പൊലീസ് ഐശ്വര്യയുടെ ഡയറിക്കുറിപ്പ് പുറത്ത് വിട്ടത്. ”തന്നെ ഭര്ത്താവ് കണ്ണന് അത്രയ്ക്ക് ദ്രോഹിക്കുന്നുണ്ട്. മാനസികമായി അത്രത്തോളം ഉപദ്രവിക്കുന്നു. അയാള്ക്ക് അയാളെ മാത്രമാണ് ഇഷ്ടം. വേറെയാരെയും […]







