ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ 100 കോടി രൂപ അനുവദിച്ചു. ബജറ്റ് വിഹിതത്തില്‍ നിന്നാണ് പണം അനുവദിച്ചത്. സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം പൂര്‍ണ്ണമായി നടപ്പിലാക്കണമെന്ന വ്യവസ്ഥയിലാണ് 100 കോടി കൈമാറുന്നത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കണമെന്ന് സര്‍ക്കാര്‍ നേരത്തേ നിര്‍ദേശിച്ചത്. കഴിഞ്ഞ അഞ്ചാം തിയതി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. […]







