ദേശീയപാതയില്‍ നെടുമ്പാശ്ശേരി ഭാഗത്ത് വച്ച് വാഹനാപകടത്തില്‍ മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശി മരണപ്പെട്ട കേസില്‍ ലോറി ഡ്രൈവര്‍ പിടിയില്‍. കര്‍ണാടക സ്വദേശി ഹനുമന്തപ്പ (28) യെയാണ് നെടുമ്പാശ്ശേരി പോലീസ് പിടികൂടിയത്. വാഹനവും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ അഞ്ചാം തിയതി രാത്രിയായിരുന്നു സംഭവം. ബൈക്കില്‍ സഞ്ചരിച്ചിരുന്ന മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശിയായ മുഹമ്മദ് ഹാഷിം ആണ് മരണമടഞ്ഞത്. നെടുമ്പാശ്ശേരി മാര്‍ അത്തനേഷ്യസ് […]







