വിഴിഞ്ഞം സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍. ചിലയിടങ്ങളില്‍ മുന്‍കൂട്ടി തയ്യാറാക്കിയ സമരം എന്ന നിലയ്ക്കാണ് കാണാന്‍ കഴിയുകയെന്നും ഇപ്പോള്‍ നടക്കുന്ന സമരം ആ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ മാത്രമായി പങ്കെടുക്കുന്ന ഒന്നാണെന്ന് പറയാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ പശ്ചാത്തല സൗകര്യ വികസനത്തിനായി നടപ്പാക്കി വരുന്ന ബൃഹദ് പദ്ധതികളിലൊന്നാണ് വിഴിഞ്ഞം. പദ്ധതികള്‍ വരുമ്പോള്‍ സ്വാഭാവികമായ ആശങ്കകള്‍ […]







