സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡന് എംപിക്കതിരായ അന്വേഷണം അവസാനിപ്പിക്കുന്നു. തിരുവനന്തപുരം സിബിഐ കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് അന്വേഷണസംഘം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സോളാര്‍ പീഡനവുമായി ബന്ധപ്പെട്ട ആദ്യ കേസിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. ലൈംഗിക പീഡന പരാതിയില്‍ ഹൈബിക്കെതിരെ തെളിവു കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ആരോപണങ്ങള്‍ സംബന്ധിച്ച് ശക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരിക്ക് സാധിച്ചിട്ടില്ല. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ […]







