ഖജനാവിൽ പണമുണ്ടെങ്കിലേ ജനങ്ങൾക്ക് സൗജന്യങ്ങൾ പ്രഖ്യാപിക്കാവൂ; നിർമല സീതാരാമൻ
സാമ്പത്തിക സ്ഥിതി പരിശോധിച്ചതിന് ശേഷം മാത്രമേ സംസ്ഥാനങ്ങൾ ജനങ്ങൾക്ക് സൗജന്യങ്ങൾ പ്രഖ്യാപിക്കാവൂ എന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ബജറ്റിന്റെ അടിസ്ഥാനത്തിൽ മാത്രം ആണ് ഇത് നൽകേണ്ടതെന്നും ധനമന്ത്രി ഓർമിപ്പിച്ചു. സംസ്ഥാന സർക്കാരുകൾ നൽകുന്ന സൗജന്യങ്ങൾക്കെതിരെ വിമർശനം ഉയരുന്നതിനിടെയാണ് ധനമന്ത്രിയുടെ പ്രസ്താവന. “ചില സംസ്ഥാനങ്ങളോ സർക്കാരുകളോ ജനങ്ങൾക്ക് സൗജന്യമായി എന്തെങ്കിലും നൽകാമെന്ന് വാഗ്ദാനം ചെയ്യുന്നു. അത് വൈദ്യുതിയോ […]







