കാണാതായ യുവാവിനെ കണ്ടെത്തിയില്ല;
അന്വേഷണം സ്വർണക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ച്
ദുബായില്നിന്നെത്തിച്ച സ്വര്‍ണം കിട്ടാത്തതിന്റെപേരില്‍ സ്വര്‍ണക്കടത്ത് സംഘം എന്ന് സംശയിക്കുന്നവര്‍ തട്ടിക്കൊണ്ടുപോയ പന്തിരിക്കര സൂപ്പിക്കടയിലെ ഇര്‍ഷാദിനെ കണ്ടെത്തിയില്ല. മൂന്നാഴ്ചയായി യുവാവ് സംഘത്തിന്റെ കസ്റ്റഡിയിലാണ്. മൂന്നുസംഘങ്ങളായി തിരിഞ്ഞ് പോലീസ് വയനാട്, മലപ്പുറം ജില്ലകളില്‍ അന്വേഷണം നടത്തുന്നുണ്ട്. പേരാമ്പ്ര എ.എസ്.പി. ടി.കെ. വിഷ്ണുപ്രദീപിന്റെ നേതൃത്വത്തില്‍ അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഡി.ഐ.ജി. രാഹുല്‍ ആര്. നായര്‍ റൂറല്‍ എസ്.പി. കറുപ്പസാമിക്കൊപ്പം പെരുവണ്ണാമൂഴി […]







