കൊല്ലങ്കോട് സീതാര്‍കുണ്ട് വെള്ളച്ചാട്ടം കാണാനെത്തിയ സംഘം പുഴയുടെ മറുകരയില്‍ കുടുങ്ങി. 5 മണിക്കൂറോളമാണ് 4 യുവാക്കള്‍ പുഴയുടെ മറുകരയില്‍ കുടുങ്ങിയത്. അഗ്നിരക്ഷാസേനയെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. പെരുവെമ്പ് സ്വദേശി കെ.ഹാറൂണ്‍ ഹിഷാം (18), കുനിശ്ശേരി സ്വദേശി ആര്.അഫ്രീദ് (18), കോഴിക്കോട് സ്വദേശി എം.അമല്‍ റോഷന് (18), പിരായിരി പള്ളിക്കുളം സ്വദേശി എ.അനസ് (25) എന്നിവരാണ് മറുകരയില്‍ കുടുങ്ങിയത്. […]







