‘മൻമോഹൻ സിങിന്റെ അഭാവം ജനാധിപത്യ ഇന്ത്യയുടെ വലിയ നഷ്ടം’; മുഖ്യമന്ത്രി
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നരസിംഹറാവു ഗവണ്മന്റിൽ ധനമന്ത്രിയായിരുന്ന മൻമോഹൻ സിങിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ നവ ഉദാരവൽക്കരണ നയങ്ങൾ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ അടിമുടി ഉടച്ചു വാർത്തു. ആ പരിഷ്കാരങ്ങളുടെ ദോഷഫലങ്ങൾ മുൻകൂട്ടിക്കണ്ട ഇടതുപക്ഷം ഉയർത്തിയ എതിർപ്പുകളോട് ജനാധിപത്യമര്യാദ കൈവിടാതെ പ്രതികരിക്കാനുള്ള രാഷ്ട്രീയ ഔന്നത്യം മൻമോഹൻ സിങിനുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി […]