വധശിക്ഷ കാത്ത് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനകാര്യത്തില് വീണ്ടും തടസ്സങ്ങളാണ് കടന്നുവരുന്നത്. താല്ക്കാലികമായി വധശിക്ഷ സ്റ്റേ ചെയ്തെങ്കിലും തലാലിന്റെ കുടുംബം മാപ്പു നല്കാന് തയ്യാറല്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. മോചനവുമായി ബന്ധപ്പെട്ട് ഇടപെടലുകള് തുടരവെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന് അബ്ദു മഹ്ദി ദിവസം ചെല്ലുംതോറും തൻറെ നിലപാട് കൂടുതൽ കടുപ്പിക്കുകയാണ്. സഹോദരന്റെ ഖബറിടം സന്ദര്ശിച്ച ചിത്രം, […]