നീറ്റ് യു.ജി പരീക്ഷയിലെ ക്രമക്കേടുകള്‍ക്ക് ദേശീയ ടെസ്റ്റിംഗ് ഏജൻസിയെ രൂക്ഷമായി ശകാരിച്ച സുപ്രീംകോടതി, പരീക്ഷാ പ്രക്രിയ അടിമുടി ഉടച്ചുവാർക്കാൻ കേന്ദ്രസർക്കാരിന് ഉത്തരവ് നല്കി. പിഴവുകള്‍ പരിഹരിക്കാൻ നിയോഗിച്ച മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ കെ. രാധാകൃഷ്ണന്റെ വിദഗ്ദ്ധപാനല്‍ സെപ്റ്റംബർ 30നകം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് ശുപാർശകള്‍ സമർപ്പിക്കണം. അതിന്റെ അടിസ്ഥാനത്തില്‍ ഒരു മാസത്തിനകം പരീക്ഷ സമഗ്രമായി പരിഷ്കരിക്കാൻ […]







