വിലക്ക് ദേശസുരക്ഷയുമായി ബന്ധപ്പെട്ട്; കാരണം മീഡിയ വൺ മാനേജ്മെൻ്റിനെ അറിയിക്കേണ്ടതില്ലെന്നാവർത്തിച്ച് കേന്ദ്രം
മീഡിയാവണ്ണിന് സംപ്രേഷണവിലക്കേർപ്പെടുത്തിയത് ദേശസുരക്ഷയുമായി ബന്ധപ്പെട്ടാണെന്ന നിലപാട് ആവർത്തിച്ച് കേന്ദ്രസർക്കാർ. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്. സംപ്രേഷണവിലക്കിൻ്റെ കാരണം ചാനൽ മാനേജ്മെൻ്റിനെ അറിയിക്കേണ്ടതില്ലെന്ന നിലപാടിലും കേന്ദ്രം ഉറച്ചുനിൽക്കുകയാണ്. ചാനലിന് ലൈസൻസ് പുതുക്കി നൽകാതിരുന്നതിൻ്റെ കാരണം ദേശസുരക്ഷയുമായി ബന്ധപ്പെട്ടതാണ്. ഇതിൻ്റെ കാരണങ്ങളും വിശദാംശങ്ങളും എതിർകക്ഷിയെ അറിയിക്കേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ […]