സമൂഹമാധ്യമത്തിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ എഴുത്തുകാരി ഇന്ദു മേനോനെതിരെ കേസെടുത്ത് കോടതി. നോവലിസ്റ്റ് അഖിൽ പി ധർമജന്റെ പരാതിയിലാണ് കേസെടുത്തത്. സെപ്റ്റംബർ പതിനഞ്ചിന് ഇന്ദു മേനോൻ ഹാജരാകണമെന്ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചു. ജൂറിയെ സ്വാധീനിച്ചും അഴിമതി നടത്തിയുമാണ് അഖിൽ പി ധർമജൻ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയതെന്നായിരുന്നു ഇന്ദു […]






