കുത്തേറ്റ നടൻ സെയ്ഫ് അലി ഖാന്റെ ആരോഗ്യനില തൃപ്തികരം. നടൻ അപകടനില തരണം ചെയ്തതായും ശത്രക്രിയകൾ എല്ലാം പൂർത്തിയായതായും കുടുംബം അറിയിച്ചു.വീട്ടിൽ വെച്ച് മോഷ്ടാവിന്റെ കുത്തേറ്റാണ് നടൻ ആശുപത്രിയിലെത്തിയത് . ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സെയ്ഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടിൽ നടന്ന മോഷണശ്രമത്തിനിടെയാണ് താരത്തിന് കുത്തേറ്റത്. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ആറ് തവണയാണ് നടന് കുത്തേറ്റത്. […]