മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിയുമായി ഇന്ന് കൂടിക്കാഴ്ചയ്ക്ക് നടത്താനൊരുങ്ങി പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി. മണിപ്പൂര്‍ സന്ദര്‍ശിച്ച പ്രതിപക്ഷസഖ്യത്തിലെ എംപിമാര്‍ ഉള്‍പ്പെടുന്ന സംഘമാണ് രാഷട്രപതി ദ്രൗപതി മുര്‍മ്മുവിനെ കാണുക. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തിലാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച. കലാപ മേഖലയിലെ ഒട്ടേറെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദര്‍ശിച്ച പ്രതിപക്ഷസഖ്യം തയ്യാറാക്കിയ റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് കൈമാറും. […]







