ദലൈലാമയുടെ മുതിര്ന്ന സഹോദരനും ഇന്ത്യയിലെ പ്രവാസ ടിബറ്റന് ഗവണ്മെന്റിന്റെ മുന് ചെയര്മാനുമായിരുന്ന ഗ്യാലോ തോന്ഡുപ് അന്തരിച്ചു. 97 വയസ്സായിരുന്നു പ്രായം. പശ്ചിമബംഗാള് കലിംപോങ്ങിലെ വസതിയില് വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 1991 മുതല് 1993 വരെ പ്രവാസ ടിബറ്റന് ഗവണ്മെന്റില് പ്രധാനമന്ത്രിയായും 1993 മുതല് 1996 വരെ പ്രതിരോധമന്ത്രിയായും പ്രവര്ത്തിച്ചിട്ടുണ്ട്. ദലൈലാമയുടെ മറ്റു സഹോദരങ്ങളില് നിന്ന് വ്യത്യസ്തമായി […]