അൻവർ എം.എല്‍.എയുടെ ആരോപണങ്ങളില്‍ കുടുങ്ങിയ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി. ഹൈക്കോടതിയില്‍ അഭിഭാഷകനായ വി.ആർ. അനൂപാണ് പരാതി നല്‍കിയത്. തൃശൂർ പൂരം കലക്കിയത് സംബന്ധിച്ച ഗൂഢാലോചന അന്വേഷിക്കണമെന്നും പി.വി. അൻവർ എം.എല്‍.എയുടെ വെളിപ്പെടുത്തല്‍ ഇതിന് മൊഴിയായി പരിഗണിക്കണമെന്നുമാണ് ആവശ്യം. അജിത് കുമാറിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. […]