നടിമാരുടെ കതകിൽ മുട്ടുന്നത് കണ്ടിട്ടുണ്ട്, കാരവാനിൽ ഒളിക്യാമറ, വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി അവർ സൂക്ഷിച്ച് വയ്ക്കുമെന്ന് രാധിക
![](https://sarklive.com/wp-content/uploads/2024/08/Radhika-Sarath-Kumar-2024-08-f8f15541a4a1e5e6c426c50fcf8d6477-3x2-1.webp)
മലയാള സിനിമ മേഖലയിൽ അവസരം തേടിയെത്തി ലൈംഗിക പീഡനത്തിനിരയായവരുടെ പരാതികൾക്കിടയിൽ മലയാള സിനിമ മേഖലയിലെ തന്നെ മറ്റൊരു ഞെട്ടിക്കുന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യൻ നടി രാധിക ശരത്കുമാർ. കാരവാനിൽ ഒളിക്യാമറ വെച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തിയെന്നാണ് രാധിക വെളിപ്പെടുത്തിയിരിക്കുന്നത്. ഈ ദൃശ്യങ്ങൾ ലൊക്കേഷനിലിരുന്ന് പുരുഷന്മാർ കണ്ടതിന് താൻ ദൃക്സാക്ഷിയാണെന്നാണ് നടി പറയുന്നത്. നടി പറഞ്ഞത് ഇങ്ങനെയാണ്.
‘ലൊക്കേഷനിൽ കുറച്ച് പുരുഷന്മാരിരുന്ന് മൊബെെലിൽ വീഡിയോ കണ്ട് ചിരിക്കുന്നുണ്ടായിരുന്നു. ഒരാളെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് കാരവാനിൽ ഒളിക്യാമറ വെച്ച് പകർത്തിയ നടിമാർ വസ്ത്രം മാറുന്ന ദൃശ്യങ്ങളാണ് അവർ കണ്ടതെന്ന് മനസിലായത്. ഈ ദൃശ്യങ്ങൾ മൊബൈലിൽ ഫോൾഡറുകളിലായി സൂക്ഷിക്കുന്നുണ്ട്. നടിയുടെ പേര് അടിച്ചുകൊടുത്താൽ അത് കിട്ടും. ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാൻ ഞാൻ ഉപയോഗിച്ചില്ല. ഞാൻ അവിടെ ബഹളം വെച്ചു. ഇനി ഇങ്ങനെ ഉണ്ടായാൽ ചെരുപ്പൂരി അടിക്കുമെന്ന് പറഞ്ഞു. നടിമാരുടെ കതകിൽ മുട്ടുന്നത് ഞാൻ ഒരുപാട് കണ്ടിട്ടുണ്ട്. ഒരുപാട് പെൺകുട്ടികൾ എൻറെ മുറിയിൽ വന്ന് സഹായിക്കണമെന്ന് പറഞ്ഞിട്ടുണ്ട്.’ എന്നാണ് രാധിക പറഞ്ഞത്.