തലപ്പുഴ മക്കിമലയില്‍ കുഴിച്ചിട്ട നിലയില്‍ സ്ഫോടക ശേഖരം കണ്ടെത്തിയതോടെ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. സംഭവത്തില്‍ മാവോയിസ്റ്റുകളെ പ്രതി ചേർത്ത് തലപ്പുഴ പോലീസ് കേസെടുത്തു. യുഎപിഎ കുറ്റം ചുമത്തിയാണ് കേസെടുത്തത്. തണ്ടർബോള്‍ട്ടിനെ അപായപെടുത്താനാണെന്ന് എഫ്ഐആറില്‍ പറയുന്നു. ബോംബ് നിയന്ത്രിത സ്ഫോടനാത്തിലൂടെ നിർവീര്യമാക്കി. പ്രദേശത്ത് തണ്ടർബോള്‍ട് പരിശോധന ശക്തമാക്കിയിട്ടുണ്ട്. തിരുച്ചിറപ്പള്ളിയിലെ വെട്രിവേല്‍ എക്പ്ലോസീവ് എന്ന സ്ഥാപനത്തിൻ്റെ പേരുള്ള കവറിലാണ് […]







