മറ്റുള്ളവരോട് കളിക്കുന്നതുപോലെ ഇന്ത്യയോട് കളിച്ചാൽ യുഎസിന് പണി കിട്ടുമെന്ന് സാമ്പത്തിക വിദഗ്ധൻ റിച്ചാർഡ് വോഫ്
മറ്റ് ചെറിയ രാജ്യങ്ങളോട് കാണിക്കുന്നതുപോലെ ഇന്ത്യയോട് പെരുമാറിയാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന് യു.എസിന് മുന്നറിയിപ്പുമായി സാമ്ബത്തിക വിദഗ്ധൻ റിച്ചാർഡ് വോഫ്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യയോടുള്ള സമീപനം യു.എസിന് തിരിച്ചടിയുണ്ടാക്കുമെന്നാണ് റിച്ചാർഡ് വോഫിന്റെ മുന്നറിയിപ്പ്. ന്യൂയോർക്കിലെ ന്യൂ സ്കൂള്‍ യൂണിവേഴ്സിറ്റി പ്രൊഫസറും പ്രമുഖ സാമ്ബത്തിക വിദഗ്ധനുമാണ് റിച്ചാർഡ് വോഫ്. റഷ്യൻ മാധ്യമപ്രവർത്തകൻ റിക് സാൻഷെസുമായി നടത്തിയ […]







