ബാങ്ക് അക്കൗണ്ടുകൾക്ക് പുതിയ മാറ്റം, പണം പിന്‍വലിക്കലടക്കം ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെട്ടേക്കാം
ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് സുപ്രധാനമായ അറിയിപ്പുമായി സംസ്ഥാനതല ബാങ്കേഴ്സ് സമിതി.പത്തുവര്‍ഷം പൂര്‍ത്തിയായ എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും നിര്‍ബന്ധമായും കെവൈസി പുതുക്കണമെന്നും അല്ലാത്തപക്ഷം പണം പിന്‍വലിക്കലടക്കം ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടുമെന്നും സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എസ്എല്‍ബിസി) കണ്‍വീനര്‍ കെ.എസ്. പ്രദീപ് പറഞ്ഞു. കേരളത്തില്‍ 57 ലക്ഷം അക്കൗണ്ടുകളാണ് കെവൈസി കാലാവധി കഴിഞ്ഞവയായുള്ളത്. ഇക്കാര്യം ചെയ്യാന്‍ വിട്ട് പോയാല്‍ […]







