തൃപ്പൂണിത്തുറ നിയമസഭാമണ്ഡലത്തില്‍ നിന്നുളള സ്ഥാനാർത്ഥി കെ ബാബുവിന്റെ വിജയം ചോദ്യം ചെയ്തുകൊണ്ടുളള കേസില്‍ വിചാരണ തുടരാൻ അനുമതി നല്കി സുപ്രീംകോടതി. മുൻ എംഎല്‍എ എം സ്വരാജ് സമർപ്പിച്ച ഹർജി നിലനില്‍ക്കുമെന്ന ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി ശരിവച്ചത്. ഹൈക്കോടതി ഉത്തരവിനെതിരെ ബാബു സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സഞ്ജയ് കുമാർ എന്നിവരടങ്ങിയ സുപ്രീംകോടതി […]







