ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്നെത്തിയ പത്ത് ലക്ഷത്തിലധികം ഹാജിമാർ ഇന്ന് അറഫാത്തിൽ സംഗമി ക്കും. ലോകത്തിലെ ഏറ്റവും വലിയ മാനവസംഗമമായാണ് അറഫാത്തിലെ ഒത്തുകൂടൽ കണക്കാക്കപ്പെടുന്നത്. സ്ഫുടം ചെയ്ത ഹൃദയവു മായി അനുഗ്രഹങ്ങളുടെ കേദാരമായ വിശുദ്ധ മക്കയിൽ പ്രാർഥനയിൽ കഴിഞ്ഞുകൂടിയിരുന്ന വിശ്വാസീലക്ഷങ്ങൾ അറഫാ സമ്മേളനത്തിന് മിനായിലെ ടെന്റുകളിൽ നിന്ന് ഇന്നലെ രാത്രി മുതൽ ഒഴുക്ക് ആരംഭിച്ചു. വിവേചനങ്ങളെ അപ്രസക്തമാക്കുന്ന, […]