നടൻ വിനായകൻ പൊതുശല്യമാണെന്നും സർക്കാർ അദ്ദേഹത്തെ പിടിച്ചു കെട്ടിക്കൊണ്ടുപോയി ചികിത്സിക്കണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. എല്ലാ കലാകാരന്മാർക്കും അപമാനമായി വിനായകൻ മാറുകയാണെന്നും ഇങ്ങനെ പോയാൽ ജനം തെരുവിൽ കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടാകുമെന്നും ഷിയാസ് പറഞ്ഞു. വിനായകൻ സമൂഹമാധ്യമങ്ങളിലൂടെ ഗായകൻ യേശുദാസിനേയും സംവിധായകൻ അടൂർ ഗോപാലകൃഷ്ണനേയും അവഹേളിക്കുന്ന വിധത്തിൽ പ്രസ്താവന നടത്തിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് […]