അണക്കെട്ടുകള്‍ തുറന്നാല്‍ ഉടന്‍ പ്രളയമുണ്ടാകുമെന്ന് കരുതുന്നത് ശരിയല്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്. പൂർണമായും നിയമം അനുശാസിച്ച് മാത്രമായിരിക്കും ഡാമുകള്‍ തുറക്കുക. ഒറ്റയടിക്കല്ല ഡാമില്‍നിന്നും വെള്ളം തുറന്ന് വിടുന്നത്. പടി പടിയായാണ് ഇത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസത്തിന് ഇട നല്‍കുന്നുണ്ട്. മുല്ലപ്പെരിയാര്‍ തുറക്കേണ്ടി വരുമെന്ന് […]