കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മകളുടെ മുന്നിലിട്ട് അച്ഛനെ തല്ലി. മകളുടെ കണ്സഷന് പുതുക്കാനായി ഡിപ്പോ ഓഫീസിലെത്തിയ ആമച്ചല്‍ സ്വദേശി പ്രേമനനെയാണ് ജീവനക്കാര്‍ മര്‍ദ്ദിച്ചത്. 15 മിനിറ്റോളം തന്നെ മുറിയില്‍ ബന്ദിയാക്കിയതായും പ്രേമനന് പറഞ്ഞു. സംഭവത്തില്‍ കാട്ടാക്കട പോലീസ് കേസെടുത്തു. ഗതാഗത മന്ത്രി ആന്റണി രാജുവും കെ.എസ്.ആര്.ടി.സി. സി.എം.ഡി.യോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചശേഷം മുഖംനോക്കാതെ നടപടിയെടുക്കുമെന്നും […]