ബാങ്കുവിളി ഇതര മതവിശ്വാസികളുടെ മൗലികാവകാശങ്ങൾ ഹനിക്കുന്നില്ലെന്ന് കർണാടക ഹൈക്കോടതി. ഉച്ചഭാഷിണികളിലൂടെയുള്ള ബാങ്കുവിളി നിർത്താൻ പള്ളികളോട് ഉത്തരവിടാനും കോടതി വിസമ്മതിച്ചു. ബാങ്കുവിളിക്കെതിരെ ബെംഗളുരു സ്വദേശിയായ മഞ്ജുനാഥ് എസ് ഹലവാർ സമർപ്പിച്ച പൊതുതാൽപര്യ ഹരജി തള്ളിയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25ഉം 26ഉം ഇന്ത്യൻ നാഗരികതയുടെ സവിശേഷതയായ സഹിഷ്ണുതയുടെ തത്വം ഉൾക്കൊള്ളുന്നുവെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ […]







