കാട്ടാമ്പള്ളിയില്‍ ദലിത് വനിതാ ചിത്രലേഖയുടെ ഓട്ടോറിക്ഷ വീണ്ടും കത്തിച്ചു. ഓട്ടോ കത്തിച്ചത് സി.പി.എമ്മുകാരാണെന്ന് ചിത്രലേഖ ആരോപിച്ചു. പുതുതായി നിര്‍മിച്ച വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയാണ് കത്തിച്ചത്. പുലര്‍ച്ചെ രണ്ടോടെയാണ് ഓട്ടോ കത്തുന്നത് ചിത്രലേഖയുടെയും ഭര്‍ത്താവിന്റെയും ശ്രദ്ധയില്‍പെട്ടത്. ഓട്ടോ പൂര്‍ണമായും കത്തി നശിച്ചു. ജാതിവിവേചനം സംബന്ധിച്ച പരാതിയുമായി രംഗത്തുവന്ന ചിത്രലേഖ വര്‍ഷങ്ങളായി സി.പി.എമ്മുമായി ഏറ്റുമുട്ടലിലാണ്. നേരത്തെ പയ്യന്നൂരിലായിരുന്നു […]