കേരളത്തിന്റെ വിപ്ലവ നായകനും മുന് മുഖ്യമന്ത്രിയുമായ സഖാവ് വി എസ് അച്യുതാനന്ദന് നൂറ്റിയൊന്നിന്റെ നിറവില്. ഇന്ന് 102-ാം വയസ്സിലേക്ക് പ്രവേശിക്കുന്ന അദ്ദേഹത്തിന് ആശംസകളുടെയും സ്നേഹ സന്ദേശങ്ങളുടെയും പ്രവാഹമാണ്. ശാരീരിക ബുദ്ധിമുട്ടുകളാല് കഴിഞ്ഞ അഞ്ചു വര്ഷമായി പൊതുപരിപാടികളില് നിന്ന് വിട്ട് നില്ക്കുമ്പോഴും വിഎസ് എന്ന രണ്ടക്ഷരത്തെ കേരളം സ്നേഹത്തോടെ, നെഞ്ചോട് ചേർത്ത് പിടിക്കുന്നുണ്ട് ഇപ്പോളും. തിരുവനന്തപുരത്തെ വീട്ടില് […]