അപകടത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളും; ബാലസോര്‍ അപകടത്തിന് കാരണക്കാരായവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി
ഒഡീഷ ബാലസോര്‍ അപകടത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തിന് കാരണക്കാരായവരെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ബാലസോറിലെ ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിച്ച പ്രധാനമന്ത്രി പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും പ്രഖ്യാപിച്ചു. ഗുരുതരമായ സംഭവമാണിത്. എല്ലാ കോണുകളില്‍ നിന്നും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടത്തില്‍പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ […]