സംസ്ഥാനത്ത് ആശങ്കയുയര്‍ത്തി കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. ചൊവ്വാഴ്ച കേസുകളുടെ എണ്ണം രണ്ടായിരം കടന്നു. 2271 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മാര്‍ച്ച് നാലിന് ശേഷം ആദ്യമായാണ് രോഗികളുടെ എണ്ണം രണ്ടായിരം പിന്നിടുന്നത്. 12 ശതമാനമാണ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. ഇതേത്തുടര്‍ന്ന് അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി. ചൊവ്വാഴ്ച രണ്ട് കോവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് […]







