കര്‍ണാടകത്തില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും
കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ന് അധികാരത്തിലേക്ക്. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറും സത്യപ്രതിജ്ഞ ചെയ്യും. പത്തോളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് വിവരം. ഗവര്‍ണര്‍ താവര്‍ചന്ദ് ഗഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും. ബംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 12.30നാണ് ചടങ്ങ്. 25,000ത്തോളം ആളുകള്‍ സത്യപ്രതിജ്ഞയില്‍ പങ്കെടുത്തേക്കും. ശിവകുമാറിനെ അനുകൂലിക്കുന്ന പത്തു പേരും സിദ്ധരാമയ്യയുടെ അനുയായികളായ പത്തു പേരും […]