വിദ്വേഷ പ്രസംഗങ്ങള്‍ക്ക് എതിരെ പരാതിയില്ലെങ്കിലും കേസെടുക്കണം; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി സുപ്രീം കോടതി
വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ പരാതിയില്ലെങ്കിലും നടപടിയെടുക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി സുപ്രീം കോടതി. സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിര്‍ത്താന്‍ ഇത് അത്യാവശ്യമാണെന്നാണ് കോടതി നിരീക്ഷിച്ചത്. ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയത്. വിദ്വേഷ പ്രസംഗം […]