വന്ദേഭാരതിനെ ഉയര്‍ത്തിക്കാട്ടി കെ റെയില്‍ പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിച്ച യുഡിഎഫും ബിജെപിയും ഇപ്പോള്‍ മൗനത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലേക്ക് വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകള്‍ അനുവദിക്കുന്നത് തല്ക്കാലം പരിഗണനയിലില്ലെന്ന കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന്റെ പ്രസ്താവനയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. റെയില്‍വേ മന്ത്രിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്. കേരളത്തിന്റെ റെയില്‍വേ വികസന സ്വപ്നങ്ങള്‍ക്കു വീണ്ടും ചുവപ്പുകൊടി കാട്ടുന്നതാണ് ഇതെന്നും മുഖ്യമന്ത്രി […]