ബിബിസിയുടെ മുംബൈ, ഡല്‍ഹി ഓഫീസുകളില്‍ ഇന്‍കം ടാക്സ് വിഭാഗത്തിന്റെ റെയ്ഡ്
ബിബിസിയുടെ മുംബൈ, ഡല്‍ഹി എന്നിവിടങ്ങിലെ ഓഫീസുകളില്‍ ഇന്‍കം ടാക്സ് റെയ്ഡ്. രാവിലെ 11.30ഓടെയാണ് പരിശോധന ആരംഭിച്ചത്. ഓഫീസുകളിലേക്കുള്ള ലാന്‍ഡ് ഫോണ്‍ കണക്ഷന് വിച്ഛേദിക്കുകയും ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തതിനു ശേഷമായിരുന്നു പരിശോധന. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി വിവാദമായ പശ്ചാത്തലത്തിലാണ് റെയഡ്. അതേസമയം രാജ്യാന്തര നികുതി, വിനിമയം എന്നിവയിലെ ക്രമക്കേടുകളെക്കുറിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് […]