സച്ചിന് പൈലറ്റ് രാജസ്ഥാന് മുഖ്യമന്ത്രിയാകും; നിയമസഭാകക്ഷിയോഗം വൈകിട്ട്
അശോക് ഗെഹ്ലോട്ട് സ്ഥാനമൊഴിയുമ്പോള്‍ സച്ചിന് പൈലറ്റ് രാജസ്ഥാന് മുഖ്യമന്ത്രിയാകും. എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനമൊഴിയും. നിലവില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരമുണ്ടെങ്കിലും ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള ഗെഹ്ലോട്ടിന് തന്നെയാണ് അധ്യക്ഷനാകാന്‍ കൂടുതല്‍ സാധ്യത കല്പിക്കപ്പെടുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിനായി മുതിര്‍ന്ന നേതാവ് സി.പി.ജോഷിയും രംഗത്തുണ്ടെങ്കിലും ഗാന്ധി കുടുംബത്തിന്റെ പിന്തുണ സച്ചിന് പൈലറ്റിനാണ്. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ […]