ചീറ്റകള്‍ക്ക് പേര് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി; പേരുകള്‍ ഭാരതീയ പാരമ്പര്യവുമായി ഇണങ്ങുന്നതാകണം
ഇന്ത്യയില്‍ എത്തിച്ച ചീറ്റപ്പുലികള്‍ക്ക് പേര് നിര്‍ദേശിക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മന്കീബാത്തിലാണ് മോദിയുടെ നിര്‍ദേശം. പേരുകള്‍ നമ്മുടെ പാരമ്പര്യവുമായി ഇണങ്ങുന്നതാണെങ്കില്‍ വളരെ നല്ലതായിരിക്കുമെന്നും മോദി പറഞ്ഞു. മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നമീബിയയില്‍ നിന്നും ഏട്ട് ചീറ്റപ്പുലികളെയാണ് ഇന്ത്യയിലെത്തിച്ചത്. പ്രധാനമന്ത്രി തന്നെയായിരുന്നു പിറന്നാള്‍ ദിനത്തില്‍ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് ചീറ്റകളെ തുറന്നു വിട്ടത്. ഓരോ ചീറ്റയെയും നിരീക്ഷിക്കാന്‍ […]




