അൻസാറുല്ലയുടെ ആക്രമണത്തിന് മറുപടിയായി ഇസ്രായേൽ ആക്രമണം, 6 മരണം; അവസാന ഹൂതി പോരാളിയും ഇല്ലാതാകും വരെ പോരാടുമെന്ന് യഹ്യ സരി
യമൻ തലസ്ഥാനമായ സനയിൽ ഇന്നലെ ഉച്ചയോടെ ഇസ്രേയൽ വ്യോമാക്രമണം നടത്തി. ഹൂതി നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. വലിയ സ്ഫോടന ശബ്ദങ്ങളാണ് ആക്രമണത്തിന് പിന്നാലെ ഉയർന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സനയിൽ തങ്ങൾ ആക്രമണം നടത്തിയതായി ഇസ്രയേലും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രസിഡൻഷ്യൽ കോംപ്ലക്സും മിസൈൽ താവളങ്ങളും ലക്ഷ്യമിട്ടാണ് ഇസ്രായേൽ സൈന്യം […]




