പാകിസ്താനിൽ സൈനിക കേന്ദ്രത്തിനുനേരെ ഉണ്ടായ ചാവേറാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. 25 പേർക്ക് പരിക്കേറ്റു. ആറ് ഭീകരരെ വധിച്ചെന്ന് സൈന്യം . സ്ഫോടക വസ്തുക്കൾ നിറച്ച വാഹനങ്ങൾ പടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പക്തുൻങ്വവയിലെ സൈനിക ക്യാമ്പിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ ഏഴ് കുട്ടികൾ ഉൾപ്പെടുന്നതായാണ് വിവരം. ആക്രമണത്തിൽ സമീപത്തെ പള്ളിയും എട്ട് വീടുകളും തകർന്നു. റമദാൻ ആരംഭിച്ച […]