ശസ്ത്രക്രിയക്കിടെ വേര്‍പെട്ട ഗര്‍ഭസ്ഥ ശിശുവിന്റെ തല ഗര്‍ഭപാത്രത്തില്‍ തന്നെ ഉപേക്ഷിച്ച് ക്രൂരത. പാകിസ്ഥാനിലാണ് സംഭവം. സിന്ധ് പ്രവിശ്യയിലെ റൂറല്‍ ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരാണ് 32കാരിയായ ഗര്‍ഭിണിക്ക് നേരെ ഈ ക്രൂരത കാട്ടിയത്. ഗുരുതരാവസ്ഥയിലായ യുവതിയെ പിന്നീട് മറ്റൊരു ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയാണ് രക്ഷപ്പെടുത്തിയത്. തര്പാക്കര് ജില്ലയിലെ വിദൂര ഗ്രാമത്തില്‍ നിന്നുള്ള യുവതി വൈദ്യസഹായത്തിനായി ആദ്യം […]