ഇന്ത്യയ്ക്ക് തങ്ങളുടെ അത്യാധുനിക അഞ്ചാംതലമുറ യുദ്ധവിമാനമായ എസ്.യു-57 നല്കാമെന്ന് റഷ്യ. ഇന്ത്യയ്ക്ക് യുദ്ധവിമാനം നല്കാമെന്ന് മാത്രമല്ല ഇന്ത്യയില് തന്നെ സംയുക്തമായി നിർമിക്കാനുള്ള നിക്ഷേപവും നടത്താമെന്നും ഇന്ത്യയുടെ സ്വന്തം അഞ്ചാംതലമുറ യുദ്ധവിമാന വികസനത്തിന് സാങ്കേതിക സഹായങ്ങളും റഷ്യ വാഗ്ധാനം ചെയ്തിട്ടുണ്ട്. വ്യോമസേനയ്ക്കായി വലിയ തോതില് യുദ്ധവിമാനങ്ങള് ഇന്ത്യയ്ക്ക് ആവശ്യമായി വരുന്ന സമയത്താണ് ഈ ഓഫർ റഷ്യ മുന്നോട്ടുവെച്ചിരിക്കുന്നത്. […]