കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ആദ്യം ഓര്‍ഡിനറി ബസുകളില്‍ മാത്രം
സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര ആദ്യം ഓര്‍ഡിനറി ബസുകളില്‍ മാത്രം. ഈ മാസം 15-ന് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്രയ്ക്ക് തുടക്കമാകും. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനും ഗതാഗത മന്ത്രി സി പി ജോണും കൂടിക്കാഴ്ച നടത്തിയിരുന്നു. ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ പരീക്ഷണ ഓട്ടം നടത്തും. വിശദമായ പഠനത്തിന് ശേഷം മറ്റു ബസുകളിലെ സൗജന്യ യാത്രയില്‍ തീരുമാനമുണ്ടാകും.
ജൂൺ 15 മുതൽ സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ആദ്യം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചത്.
സ്ത്രീകള്‍ക്ക് സൗജന്യയാത്ര 15ാം തീയതി മുതല്‍ തന്നെ നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍ അറിയിച്ചു. ഏതൊക്കെ ബസുകളില്‍ ആയിരിക്കുമെന്നത് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കും. സൗജന്യയാത്ര കെഎസ്ആര്‍ടിസിക്ക് ബാധ്യതയാകില്ലെന്നും മന്ത്രി അറിയിച്ചു.













