വൈദ്യുതി പോസ്റ്റ് തലയില്‍ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ബേപ്പൂര്‍ സ്വദേശി അർജുനാണ് മരിച്ചത് കോഴിക്കോട്-ബേപ്പൂർ പാതയിൽ നടുവട്ടത്ത് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടമുണ്ടായത്. സംഭവത്തിൽ നരഹത്യയ്ക്ക് കേസെടുത്ത ബേപ്പൂർ പൊലീസ് കെഎസ്ഇബി കരാറുകാരനെ കസ്റ്റഡിയിലെടുത്തു. ആലിക്കോയ എന്നയാളാണ് അറസ്റ്റിലായത്. പുതിയ വൈദ്യുത പോസ്റ്റുകളിട്ട ശേഷം പഴയ ഉപയോഗശൂന്യമായ പോസ്റ്റുകൾ മാറ്റുകയായിരുന്നു കെഎസ്ഇബി കരാറുകാര്‍. […]