ഭുവനേശ്വർ: മോഹൻ ചരണ്‍ മാഞ്ചിയെ ഒഡിഷ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത് ബിജെപി. ഒഡിഷയില്‍ ഇന്നുചേർന്ന നിയമസഭാകക്ഷി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. കെവി സിംഗ് ദിയോ, പ്രവതി പരിത എന്നിവർ ഉപമുഖ്യമന്ത്രിമാരാകും. 24 വർഷത്തെ നവീൻ പട്നായിക് ഭരണത്തിന് അന്ത്യം കുറിച്ചാണ് സംസ്ഥാനത്ത് ആദ്യമായി ബിജെപി അധികാരത്തിലെത്തിയത്.