പോക്സോ കേസിൽ റിമാൻഡിലുള്ള നടൻ ശ്രീജിത്ത് രവി ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം തൃശ്ശൂർ അഡിഷണൽ സെഷൻസ് കോടതി ഉത്തരവിനെതിരെയാണ് ഹർജി. നടന്റെ ജാമ്യാപേക്ഷ ഇന്നു തന്നെ കോടതി പരിഗണിച്ചേക്കുമെന്നാണ് സൂചന. തൃശ്ശൂർ അയ്യന്തോളിൽ വെച്ച് പെൺകുട്ടികൾക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയെന്ന കേസിൽ കഴിഞ്ഞദിവസമാണ് ശ്രീജിത്ത് രവിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ […]