രാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോളിന് ഒൻപത് രൂപ അൻപത് പൈസയും ഡീസലിന് ഏഴ് രൂപയുമാണ് കുറച്ചത്. പെട്രോളിന്റെ എക്സൈസ് ഡ്യട്ടിയിൽ എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറവ് വരുത്തിയതോടെയാണ് ഇന്ധന വില കുറഞ്ഞത്. ധനമന്ത്രി നിർമല സീതാരാമനാണ് വിലക്കുറവ് സംബന്ധിച്ച തീരുമാം പ്രഖ്യാപിച്ചത്. പുതുക്കിയ വില നാളെ രാവിലെ മുതൽ പ്രാബല്യത്തിൽ വരും. […]